UP: Man bragged about dowry in video; police launched investigation
സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും കുറ്റമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പലപ്പോഴും കൊടുക്കുന്നത് വീട്ടുകാര്‍ മാത്രം അറിഞ്ഞുള്ള ഒരേര്‍പ്പാടായി മാറുകയാണ് പലയിടത്തും. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ഷംലിയിലുള്ള ഒരു വ്യാപാരി ഈ സ്ത്രീധന നിയമത്തെ കുറിച്ച് ഒന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു. അദ്ദേഹം തന്റെ വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും, സ്വര്‍ണവും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വച്ചു. ആരോ അത് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.വീഡിയോ വൈറലായതിന് പിന്നാലെ പൊലീസും, ആദായനികുതി വകുപ്പും അയാളെ അന്വേഷിച്ചെത്തി